വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളെ എനിക്കുള്ളൂ. അതുകേട്ടവർ പറഞ്ഞു - "നിന്‍റെ മനോഭാവം ശരിയല്ല. നീയൊരു അന്തർമുഖനാണ്, സ്വാര്‍ത്ഥതനാണു. നന്നാവാൻ നോക്കട" എന്നൊക്കെ.
ഞാനൊരു മണ്ടൻ. അവർ പറഞ്ഞത് വിശ്വസിച്ചു കൂടുതൽ കൂട്ടുകാരെ ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചു.
കുറച്ചുപേർ കള്ളുകുടിക്കാൻ ക്ഷണിച്ചു. താല്പര്യമില്ലതതിനാൽ ഇല്ല എന്ന് പറഞ്ഞു. അവർ കളിയാക്കി. പെണ്ണ് പിടിക്കാൻ ക്ഷണിച്ചു. ഇല്ല എന്ന് പറഞ്ഞതിന് "നീയൊരു ആണാനോട " എന്ന് ചോദിച്ചു പുച്ചിച്ചു. കുറച്ചു പേരെ സഹായിച്ചു, അവർ എന്നെ നന്നായി തേച്ചു.
കൂട്ടുകാരെ "ഉണ്ടാക്കൽ" എനിക്ക് പറ്റിയ ഒരു പണിയല്ല എന്ന് കുറച്ചു വൈകിയാണെങ്കിലും മനസിലായി. ആ പരിപാടി നിർത്തി തിരിച്ചു പോരുന്ന വഴിക്ക് എന്‍റെ പഴയ കൂട്ടുകാരെ കണ്ടു. സ്വർഗത്തിൽ തിരിച്ചെത്തിയ പ്രതീതി. ഞങ്ങൾ ഒരുമിച്ചു തട്ടുകടയിലേക്ക് നടന്നു. എനിക്ക് പറ്റിയ അമളി പറഞ്ഞു ചിരിച്ചു ചിരിച്ചു ഒരു സുഭ ദിനം കൂടി.
സുഹൃത്തുക്കളെ "ഉണ്ടാക്കുന്നതല്ല", അവർ നമ്മൾ അറിയാതെ "ഉണ്ടാകുന്നതാണ്"...
No comments:
Post a Comment