ഒരു പാട്ടുകാരനാകണമെന്നു വലിയ ആഗ്രഹമായിരുന്നു (ഇപ്പോഴും അതെ). അമ്മയോട് അത് സൂചിപ്പിച്ചു. കേൾക്കാൻ കാലങ്ങളായി അമ്മ കാത്തിരിക്കുന്നു എന്ന് തോന്നിപ്പിക്കുംവിധം അന്നുതന്നെ എന്നെ പാട്ടുപടിക്കാൻ വിട്ടു.
മാഷിനെ കണ്ടപാടെ ഞാൻ പറഞ്ഞു "എനിക്ക് രണ്ടു ദിവസംകൊണ്ട് ഒരു പാട്ട് പഠിക്കണം. സ്കൂൾ ഡേയാണ് ". "പിന്നെന്താ" എന്ന് മാഷ്.
"പുലരിതൂമഞ്ഞു തുള്ളിയിൽ പുഞ്ചിരിയിട്ടു പ്രഭന്ജം" എന്ന യേശുദാസിന്റെ പ്രശസ്തമായ പാട്ടിന്റെ കാസറ്റ് തന്നു മാഷ്. അതുമായി വീട്ടിലേക്കു പാഞ്ഞു. പഠനം ആരംഭിച്ചു. അമ്മ ചുക്കുകാപ്പി ഉണ്ടാക്കി തന്നു.
ഒരു മണിക്കുറിനു ശേഷം അമ്മ വന്നുനൊക്കിയപ്പൊ, രണ്ടാംവരിയിലെ ഭാരം താങ്ങാനനുരാതെ വീണുടഞ്ഞ നീര്മണിയുടെ അവസ്ഥയായിരുന്നു എനിക്ക്.
പിന്നീട് ഒരു പാട്ടുപടിക്കൽ സാഹസത്തിനു ഞാൻ ശ്രമിച്ചിട്ടില്ല.
എന്നാലും നല്ലപാട്ടുകൾ കേൾക്കുമ്പോൾ പാടാൻ ഒരു ആവെശംതോന്നും. ഉടനെ മൊബൈലിലെ റെക്കോർഡർ ഓണ്‍ ചെയ്തു പാടും. കേട്ടുനോക്കുമ്പോ മനസിലാകും അത് എനിക്കുപറ്റിയ പണിയല്ല എന്ന്.
എന്നാലും നന്നാവില്ല.
No comments:
Post a Comment